പയ്യാവൂർ:കുടിയാൻമല മേരി ക്വീൻസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം തലശ്ശേരി അതിരൂപത വികാരി ജനറൽ സെബാസ്റ്റ്യൻ പാലാക്കുഴിയുടെ അദ്ധ്യക്ഷതയിൽ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി മുഖ്യപ്രഭാഷണം നടത്തി.ഷൈല ജോയി വെട്ടിക്കൽ, ജോഷി കണ്ടെത്തിൽ, ജോയി ജോൺ, സാജു ജോസഫ്, ഫാത്തിമ യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് മിനി അബ്രാഹം, പി.ടി.എ പ്രസിഡന്റ് പി.ജെ.ലിജു എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുനിൽ ജോസഫ് സ്വാഗതവും സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി ആമുഖ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ക്ലീറ്റസ് പോൾ നന്ദിയും പറഞ്ഞു. സുവർണ്ണ ജൂബിലി ലോഗോ പ്രകാശനവും ജൂബിലി ഗാനസമർപ്പണവും നിർവഹിച്ചു. വിളംബര റാലിയോട് കൂടിയാണ് സുവർണ ജൂബിലിക്ക് ആരംഭം കുറിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |