കേളകം: വെള്ളം നൽകാതെ ജല അതോറിറ്റി ബിൽ മാത്രം നൽകിയതായി പരാതി. കേളകം പഞ്ചായത്തിലെ അടക്കാത്തോട് നിവാസികൾക്കാണ് വാട്ടർ അതോറിറ്റി വെള്ളത്തിന് പകരം ബിൽ നൽകുന്നത്.
ജലജീവൻ മിഷൻ പദ്ധതിയിൽ വീടുകളിൽ വാട്ടർ കണക്ഷൻ നൽകിയിട്ട് മാസങ്ങളായെങ്കിലും ഒരു തുള്ളി വെള്ളം പോലും ഇതുവരെ പൈപ്പ് വഴി ലഭിച്ചില്ലെങ്കിലും ബിൽ മുടങ്ങിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 100 മുതൽ 500 രൂപ വരെ ബിൽ വന്നവരുണ്ട്. അടക്കാത്തോടിലെ ഖാദർ, നൗഷാദ് എന്നിവരടക്കം നിരവധി പേർക്കാണ് ബിൽ വന്നിരിക്കുന്നത്. വെള്ളിമില്ലാതെ ബിൽ വന്നതോടെ പലരും വാട്ടർ കണക്ഷൻ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്.
മീറ്റർ റീഡർ വന്ന് റീഡിംഗ് എടുത്ത് കൃത്യമായി ബിൽ നൽകി പോകുന്നതല്ലാതെ വെള്ളം എപ്പോൾ വരും എന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരവുമില്ല.
വീടുകളിൽ ജല അതോറിറ്റി പൈപ്പ് കണക്ഷൻ നൽകിയതല്ലാതെ വെള്ളം വരാൻ തുടങ്ങുന്നത് സംബന്ധിച്ച് യാതൊരറിയിപ്പും ബന്ധപ്പെട്ടവർ നൽകിയിട്ടില്ല. പൈപ്പിലൂടെ വെള്ളം നൽകിയതിനു ശേഷം മാത്രം ബില്ല് നൽകണം. കിട്ടാത്ത വെള്ളത്തിന് നൽകിയ ബിൽ റദ്ദാക്കണം.
ഖാദറും നൗഷാദും
വാട്ടർ കണക്ഷൻ നൽകിയ വീടുകൾക്ക് മാത്രമാണ് കൺസ്യൂമർ നമ്പർ നൽകിയിട്ടുള്ളത്. വെള്ളം എത്തിയിട്ടും ഉപയോഗിച്ചില്ലെങ്കിലും മിനിമം ചാർജ്ജിന്റെ തുകയുടെ ബിൽ വരും. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ട്. അവ പരിഹരിച്ച് വരികയാണ്.
ലിജീഷ്, വാട്ടർ അതോറിറ്റി ഓവർസീയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |