പഴയങ്ങാടി: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള വനം വകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെയും ആഭിമുഖ്യത്തിൽ മനുഷ്യ – വന്യ ജീവി സംഘർഷ ലഘൂകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഓപ്പറേഷൻ വൈൽഡ് പിഗ് പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കാട്ടു പന്നി നിയന്ത്രണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡി.വിമല അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് റേഞ്ച് ഓഫീസർ പി.വി.സനൂപ് കൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി.രാജീവൻ എന്നിവർ വിഷയ അവതരണം നടത്തി. എഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.രതി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേർസൺമാരായ എ.വി.രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുനിൽകുമാർ, കൃഷി അസിസ്റ്റന്റ് ഡയരക്ടർ കെ.സതീഷ് കുമാർ,എക്സ്റ്റൻഷൻ ഓഫീസർ കെ.കെ.പ്രസാദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |