കാഞ്ഞങ്ങാട്: സർവീസ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി മാന്തോപ്പ് മൈതാനിയിൽ നടത്തി വന്ന സത്യാഗ്രഹം സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉൽഘാടനം ചെയ്തു. സത്യാഗ്രഹത്തിനു മുമ്പായി ടൗണിൽ വനിതകളടക്കം നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത ഉശിരൻ പ്രതിഷേധ പ്രകടനവും ഉണ്ടായി. ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ, വനിതാ ഫോറം സംസ്ഥാന സെക്രട്ടറി കെ.സരോജിനി, സംസ്ഥാന ജില്ലാ നേതാക്കളായ പി.സി.സുരേന്ദ്രൻ നായർ, സി.രത്നാകരൻ, ടി.കെ.എവുജിൻ, കെ.എം.വിജയൻ, എം.കെ.ദിവാകരൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, തോമസ് മാത്യു, ബാബു മണിയങ്ങാനം, കുഞ്ഞിക്കണ്ണൻ കരിച്ചേരി, വി.വി.ജയലക്ഷ്മി, ബി.റഷീദ, സി.പി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ലിസ്സമ്മ ജേക്കബ്ബ് സ്വാഗതവും ആർ.ശ്യാമളാദേവി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |