പയ്യാവൂർ: ക്രൈസ്തവ സന്യസ്തർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ രാജ്യത്ത് നടക്കുന്ന നിരന്തരമായ അക്രമങ്ങളിൽ പ്രതിഷേധിച്ച് നാനാജാതി മതസ്ഥർക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച സമർപ്പിതരുടെ ചിത്രങ്ങൾ ഉയർത്തി പിടിച്ച് കെ.സി വൈ.എം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ തലശേരിയിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. കെ.സി വൈ.എം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, വൈസ് ഡയറക്ടർ സിസ്റ്റർ എസ്.എച്ച്. ജോസ്ന എന്നിവർ പ്രസംഗിച്ചു. അതിരൂപത ഭാരവാഹികളായ ബിബിൻ പീടിയേക്കൽ, ശ്രേയ ശ്രുതിനിലയം, അഖിൽ നെല്ലിയ്ക്കൽ, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, എഡ്വിൻ തെക്കേമുറി, അഞ്ജു വരിയ്ക്കാനിയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |