കണ്ണൂർ: പോഷകസമ്പുഷ്ടവും രുചികരവുമായ വിദേശ ഫലം ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് കണ്ണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. വിദ്യാലയത്തിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കമിട്ടത്.
കൃഷി അസിസ്റ്റന്റ് ഫീൽഡ് ഓഫീസർജേക്കബ്‌തോമസ് തൈനട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രശസ്ത ഡ്രാഗൺ ഫ്രൂട്ട് കർഷകനായ ജീവൻ അഴീക്കൽ കൃഷി രീതികളെ കുറിച്ച് കുട്ടികളോട് സംവദിച്ചു.പ്രിൻസിപ്പൽ സി കെ.മനോജ് കുമാർ, പ്രോഗ്രാം ഓഫീസർ ടോണി സെബാസ്റ്റ്യൻ, ഫാ. ബാസ്റ്റിൻജോസ് എന്നിവർ സംസാരിച്ചു.എൻ.എസ്.എസ് വളണ്ടിയർ ലീഡർ എസ്.അഖില സ്വാഗതവും എസ്.ബി.ശ്രീനന്ദ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |