കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ജൂനിയർ റെഡ്‌ക്രോസ് എ ലെവൽ കേഡറ്റ്സിന്റെ സ്‌കാർഫിംംഗ് സെറിമണി ഹൊസ്ദുർഗ് സബ് ഇൻസ്‌പെക്ടർ എം.വി .വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഗോവിന്ദ രാജ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മുറ്റത്തൊരു മാവിൻതൈ വിതരണം ഇന്ത്യൻ റെഡ് ക്രോസ് ചെയർമാൻ എം. വിനോദ് നിർവഹിച്ചു. അടുക്കളത്തോട്ടത്തിന്റെ പച്ചക്കറി വിത്ത് വിതരണോദ്ഘാടനം ജനമൈത്രി പൊലീസ് പ്രദീപൻ കൊതോളി നിർവഹിച്ചു. റെഡ് ക്രോസ് വൈസ് ചെയർമാൻ കെ.അനിൽകുമാർ, എൻ.സുരേഷ്, സനീജ അജയൻ, എ.സി അമ്പിളി, പി.വി.ഗീത എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബി.പ്രേമ സ്വാഗതവും ജെ.ആർ.സി കൗൺസിലർ .എം.കെ.പ്രിയ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |