കാഞ്ഞങ്ങാട് : തൃശ്ശൂരിലെ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഓഫീസ് സി പി.എം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ പ്രക്ഷോഭം പ്രകടനം നടത്തി. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി മുതിർന്ന നേതാവ് എ.വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.ബൽരാജ് , മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.പത്മനാഭൻ, ബിജി ബാബു, വൈസ് പ്രസിഡന്റുമാരായ എച്ച്.ആർ.ശ്രീധരൻ, ഗീത ബാബുരാജ്, വീണ ദാമോദരൻ,സെക്രട്ടറിമരായ വൈശാഖ് മാവുങ്കാൽ, എം.പ്രദീപ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.അശോക് കുമാർ, രവീന്ദ്രൻ മാവുങ്കാൽ, കുസുമ ഹെഡ് ഡേ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എ. കൃഷ്ണൻ, നോർത്ത് പ്രസിഡന്റ് ചന്ദ്രൻ കല്ലുരാവി , എൻ.മധു, സുനിത പള്ളോട്ട്, ഗംഗാധരൻ ആനന്ദാശ്രമം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |