കാഞ്ഞങ്ങാട്: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മർച്ചൻസ് യൂത്ത് വിംഗും പ്രമേഹരോഗ വിദഗ്ധൻ ഡോ.ജ്യോതിദേവ് കേശവദേവ് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റിസ് റിസർച്ച് സെന്റർ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ പ്രമേഹ രോഗനിർണ്ണയവും ബോധവത്ക്കരണവും സംഘടിപ്പിച്ചു. വ്യാപാരഭവനിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. മർച്ചൻസ് യൂത്ത് വിംഗ് പ്രസിഡന്റ് ഷെറിക് കമ്മാടം അദ്ധ്യക്ഷത വഹിച്ചു. ഡോ.ജ്യോതിദേവ് കേശവദേവ് ക്യാമ്പിന് നേതൃത്വം നൽകി. കാഞ്ഞങ്ങാട് മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് സി കെ.ആസിഫ് , മർച്ചൻസ് യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ആർ.കെ.കമ്മത്ത് ,ജ്യോതിദേവ്സ് ഹോസ്പിറ്റലുകളുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുനിത ജ്യോതിദേവ് എന്നിവർ സംസാരിച്ചു. ജ്യോതിദേവ്സ് അക്കാദമിക് ഡയറക്ടർ ഗോപിക കൃഷ്ണൻ സ്വാഗതം പറഞ്ഞു. ജ്യോതിദേവ്സ് ഹോസ്പിറ്റൽ കാസർഗോഡ് വിംഗ് 2 ആഴ്ചകൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഡോ.ജ്യോതിദേവ് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |