കാഞ്ഞങ്ങാട്: ഉത്സവ സീസണുകളിൽ കാഞ്ഞങ്ങാട് നഗരത്തിലെ അനിയന്ത്രിതമായ വഴിയോര കച്ചവടം തടയണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി കെ.ആസിഫ് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാതക്കും ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിനും നിവേദനം നൽകി.നിയമ വിധേയമായി കച്ചവടം നടത്തി വരുന്ന വ്യാപാരികളുടെ കടകളുടെ മുൻവശത്തും സമീപത്തുമായി വഴിയോര കച്ചവടക്കാർ മാർഗതടസമുണ്ടാക്കുന്ന രീതിയിലാണ് കച്ചവടം നടത്തുന്നത്. നിയമ പ്രകാരം ലൈസൻസെടുത്ത് കച്ചവടംചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് ഇടപാടുകാർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണ് വഴി വാണിഭക്കാർ ഉണ്ടാക്കുന്നത്. ഓണം സീസണിന് മുന്നോടിയായി വൻ തോതിൽ ചരക്ക് സ്റ്റോക്ക് ചെയ്ത വ്യാപാരികൾ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അനധികൃത കച്ചവടക്കാരെ പൂർണ്ണമായും ഒഴിവാക്കണമെന്ന് കെ.എം.എ ആവശ്യപെട്ടു. നഗരത്തിൽ ട്രാഫിക്ക് പരിഷ്‌കരണം സംബന്ധിച്ച തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |