കാഞ്ഞങ്ങാട്: തുളുനാട് ബുക്സ് പ്രസിദ്ധീകരിച്ച പി കാര്യമ്പുവിന്റെ 'പയമ' കവിതാ സമാഹാരത്തിന്റെ പ്രകാശനം രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ നേതൃത്വത്തിൽ രാമഗിരി രാമംകുന്ന് ഓഡിറ്റോറിയത്തിൽ എം.രാജഗോപാലൻ എം.എൽ.എ അഡ്വ.പി.അപ്പുക്കുട്ടന് നൽകി പ്രകാശനം നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് അദ്ധ്യക്ഷത വഹിച്ചു. സി കെനാരായണ പണിക്കർ പുസ്തക പരിചയം നടത്തി. ഫോക് ലോർ അക്കാഡമി വൈസ് ചെയർമാൻ കെ.വി.കുഞ്ഞിരാമൻ, എം.പൊക്ലൻ, ടി.ശോഭ, ഡോ.എ.അശോകൻ മാസ്റ്റർ, കെ.വി.കൃഷ്ണൻ, പി.കൃഷ്ണൻ കോടാട്ട്, എ.പവിത്രൻ മാസ്റ്റർ, രവി മാസ്റ്റർ, എൻ.വി.കുമാരൻ നാലപ്പാടം എന്നിവർ സംസാരിച്ചു. കാര്യമ്പു മറുപടി പ്രസംഗം നടത്തി. എ.കെ.ജിതിൻ സ്വാഗതവും കെ.ഷിബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |