കാഞ്ഞങ്ങാട്: കേര ( കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രോജക്ട് ) പദ്ധതിയുടെ ഭാഗമായി ഹോട്ടൽ രാജ് റെസിഡൻസി യിൽ പദ്ധതി നിർവഹണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള ബോധവത്ക്കരണ ശില്പശാല നടത്തി. ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു .കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.രാഘവേന്ദ്ര അദ്ധ്യക്ഷത വഹിച്ചു. ആത്മ പ്രൊജ്ര്രക് ഡയറക്ടർ കെ.ആനന്ദ, പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ.ടി.വനജ, പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ.ടി.സജിത റാണി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ എന്നിവർ സംസാരിച്ചു. സി സുരേഷ് , സിനോ ജേക്കബ് മാത്യു , ഡോ. എം.കെ.ദിവ എന്നിവർ ക്ലാസുകൾ നയിച്ചു. പ്രോജക്ട് ഡയറക്ടർ സ്മിത ഹരിദാസ് സ്വാഗതവും കേര കണ്ണൂർ ഡെപ്യൂട്ടി റീജിയണൽ പ്രോജക്ട് ഡയറക്ടർ ഷീന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |