കാഞ്ഞങ്ങാട് :തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളിൽ ഗൃഹന്ദർശനം നടത്തി കോൺഗ്രസ്.ഗൃഹസന്ദർശനത്തിന്റെ കാഞ്ഞങ്ങാട് മണ്ഡലം തല ഉദ്ഘാടനം ഒഴിഞ്ഞവളപ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് നിർവ്വഹിച്ചു.മുപ്പത് മുതൽ 34വരെ വാർഡുകളിലെ വിവിധ വീടുകളിൽ കോൺഗ്രസ് ബ്ലോക്ക് മണ്ഡലം നേതാക്കളും പ്രവർത്തകരും പോഷക സംഘടനാ നേതാക്കളും സന്ദർശനം നടത്തി.ഉദ്ഘാടന ചടങ്ങിൽ സുരേഷ് കൊട്രച്ചാൽ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മോഹനൻ, മൈനോരിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്, കോൺഗ്രസ് ബ്ലോക്ക് , മണ്ഡലം നേതാക്കളായ ഒ.വി.പ്രദീപ്, പ്രമോദ് കെ.റാം, ചന്ദ്രൻ ഞാണിക്കടവ്,സോണി ചെമ്മട്ടംവയൽ, ഒ.വി.രതീഷ്, ടി.കുഞ്ഞികൃഷ്ണൻ, ഒ.വി.പ്രകാശൻ, എം.ടി.ബാലൻ, അച്യുതൻ മുറിയാനാവി, സി രാഹുൽ , കെ.വി.സന്ദീപ് , പി.കെ.നിതിൻ , കെ.രാമചന്ദ്രൻ , ടി.കെ.മുനീർ , കെ.പി.അബ്ദുൾ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |