പടന്നക്കാട്:നെഹ്റു കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങിൽ മാനേജർ കെ. രാമനാഥൻ ആമുഖഭാഷണം നടത്തി. കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ.ജിതേഷ് . മുഖ്യാതിഥിയായി.. നൂറോളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റ് വിതരണം ചെയ്ത പ്രിൻസിപ്പാൾ ഡോ.ടി.ദിനേശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നെഹ്റു കോളേജ് എജ്യുക്കേഷണൽ സൊസൈറ്റി മെമ്പർ പി.യു.നാരായണതന്ത്രി, നെഹ്റു കോളേജ് മുൻ പ്രിൻസിപ്പാളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഡോ.കെ.വി.മുരളി, പി.ടി.എ വൈസ് പ്രസിഡന്റ് വി.തുളസി , ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ഡോ.റുഖയ്യ കുഞ്ഞി, കോളേജ് സൂപ്രണ്ട് വി.വിനോദ് കുമാർ , യൂണിയൻ കൗൺസിലർ കെ.വി.മുഹമ്മദ് അഭിരാം എന്നിവർ സംബന്ധിച്ചു. കോളേജ് ഐ.ക്യു.എ. സി കോ -ഓർഡിനേറ്റർ ഡോ.വി.വിജയകുമാർ സ്വാഗതവും ജോയിന്റ് കോ -ഓർഡിനേറ്റർ എ.വി.മിഥുൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |