ഇരിട്ടി:ആറളം ഗ്രാമപഞ്ചായത്ത് വികസന സദസ് ഡോ.വി.ശിവദാസൻ എം.പി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ വികസനരേഖ പ്രകാശിപ്പിച്ചു.സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ സംബന്ധിച്ച വീഡിയോ പ്രദർശിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണൻ കല്യാടൻ പഞ്ചായത്ത് നടപ്പാക്കിയ വിവിധ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്തിനുവേണ്ടി സൗജന്യമായി ഭൂമി വിട്ടുനൽകിയവരെയും ഹരിതകർമ്മസേന അംഗങ്ങളെയും ആദരിച്ചു. തുടർന്ന് ഓപ്പൺ ഫോറം നടന്നു.
പഞ്ചായത്ത് വൈസ് പ്രഡിഡന്റ് കെ.ജെ.ജെസിമോൾ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഇ.സി രാജു , പഞ്ചായത്ത് അംഗങ്ങളായ യു.കെ.സുധാകരൻ, ഇ.പി.മേരിക്കുട്ടി, ഷിബ രവി, ഷൈൻ ബാബു, മിനി ദിനേശൻ, യു.എസ്.ബിന്ദു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |