
പയ്യാവൂർ: മടമ്പം പി.കെ.എം കോളേജ് അന്താരാഷ്ട്ര അംഗീകാര നിറവിൽ. ഈ വർഷത്തെ ലോക ഓസോൺ ദിനവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (യു.എൻ.ഇ.പി) ഭാഗമായ ഓസോൺ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്ത ഫ്രം സയൻസ് ടു ഗ്ലോബൽ ആക്ഷൻ കാമ്പയിന്റെ പ്രവർത്തനത്തിനാണ് അംഗീകാരം.
മടമ്പം പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷന്റെ ഓസോൺ ദിനാചരണ പ്രവർത്തനം യു.എൻ.ഇ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.ഓസോൺ പാളിയുടെ സംരക്ഷണത്തിനായി വിയന്ന കൺവൻഷന്റെ നാല്പതാം വാർഷികം പ്രമാണിച്ചാണ് ഇക്കുറി യു.എൻ.ഇ.പി കാമ്പയിന് ആഹ്വാനം ചെയ്തത്. ഇന്ത്യയിൽ യു.എൻ.പി.എൻ വെബ്സൈറ്റിൽ ഇടം നേടിയ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് മടമ്പം പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |