
തലശ്ശേരി :സൗത്ത് സബ് ജില്ല കേരള സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് ചുറ്റി സ്‌കൂൾ ഗ്രൗണ്ടിൽ അവസാനിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ എം.വി.ജയരാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി സോമൻ, ടി.സി അബ്ദുൽ ഖി ലാബ്, കൗൺസിലർ ശ്രീശൻ, ചിത്രകാരൻ സെൽവൻ മേലൂർ ,സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ വി.ജെ.ലില്ലി, പ്രധാനാദ്ധ്യാപിക സിസ്റ്റർ പി.എ ബിന്ദു, മദർ സുപ്പീരിയർ സിസ്റ്റർ ഡോ.ഗ്രേസ് തോമസ്, പി.ടി.എ പ്രസിഡന്റ് പി.രോഷിത്ത് , വൈസ് പ്രസിഡന്റ് സജേഷ്, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ജെൻസെൻ എന്നിവർ നേതൃത്വം നൽകി. സ്‌കൂൾ ബാൻഡ്, എസ്.പി.സി, ജെ.ആർ.സി, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, എൻ.എസ്.എസ് അംഗങ്ങളും മറ്റു കുട്ടികളും അണിനിരന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |