
കാഞ്ഞങ്ങാട്: ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) മെട്രോ പാലസ് യൂണിറ്റ് സമ്മേളനം മേലാംങ്കോട്ട് എ.കെ.ജി മന്ദിരത്തിൽഓട്ടോ ടാക്സി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ടി.ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സി ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം യു.കെ.പവിത്രൻ, ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച്.കുഞ്ഞമ്പു, കാഞ്ഞങ്ങാട് ഡിവിഷൻ സെക്രട്ടറി പ്രമോദ് മണലിൽ എന്നിവർ സംസാരിച്ചു. ഷിജു വെള്ളിക്കോത്ത് റിപ്പോർട്ടും രമേശൻ വിഷ്ണുമംഗലം വരവുചെലവ് കണക്കും രാമകൃഷ്ണൻ പുല്ലൂർ രക്തസാക്ഷി പ്രമേയവും രമേശൻ വിഷ്ണുമംഗലം അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ഷിജു വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: രാഘവൻ എക്കാൽ(പ്രസിഡന്റ്), കരിം ലാലൂർ(വൈസ് പ്രസിഡന്റ്), ഷിജു വെള്ളിക്കോത്ത്(സെക്രട്ടറി), സതീഷ് കുറന്തൂർ (ജോ.സെക്രട്ടറി), രമേശൻ വിഷ്ണുമംഗലം (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |