
കാഞ്ഞങ്ങാട്: സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകാനുള്ള പദ്ധതിയിൽ ശാരീരിക ,മാനസിക,ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാക്കളെയും ഉൾപ്പെടുത്താൻ നടപടിയുണ്ടാകണമെന്ന് ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ പി.ടി.എ യോഗം ആവശ്യപ്പെട്ടു പെൻഷൻ പദ്ധതിയെ യോഗം സ്വാഗതം ചെയ്തു.മാനദണ്ഡം ഇല്ലാതെയാകണം പെൻഷൻ നൽകാനെന്നു യോഗം ചൂണ്ടിക്കാട്ടി. പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പാൾ ബീന സുകു സ്വാഗതം പറഞ്ഞു, കേരള കേന്ദ്ര സർവകലാശാല, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്സിന്റെ നേതൃത്വത്തിൽ ഡോ.ഷഹന മലപ്പുറം കെയർ ഹോം വിഷയത്തിൽ പ്രഭാഷണം നടത്തി, മദർ പി.ടി.എ പ്രസിഡന്റ് കെ.ബിന്ദു, കേന്ദ്ര സർവകലാശാല സോഷ്യൽ വർക്കർ വിദ്യാർത്ഥി ഫത്തഹിയ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾ ഉൾപ്പെടെ നൂറിലേറെ പേർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |