
കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്തിന്റെ പിലിക്കോട് ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസിലെ കപ്പണക്കാൽ കുഞ്ഞികൃഷ്ണൻ മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ? ചിറ്റാരിക്കാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചിരുന്നത്.
മണ്ഡലം പരിധിയിൽ വരുന്ന ക്ഷേത്രങ്ങളുടെയും കഴകങ്ങളുടെയും ക്ഷേമത്തിനായി സജീവമായി ഇടപെടുന്ന എസ്.എൻ.ഡി.പി യോഗം ഡയറക്ടർ കൂടിയായ കുഞ്ഞികൃഷ്ണന് പിലിക്കോട് ഡിവിഷനിൽ കൂടുതൽ വോട്ടുകൾ നേടാൻ കഴിയുമെന്ന വിലയിരുത്തലിലാണ് സ്ഥാനാർത്ഥിത്വം നൽകിയത്. ജില്ലാകമ്മിറ്റിയോഗത്തിൽ പ്രസിഡന്റ് ഗണേഷ് പാറക്കട്ട,ജില്ല ജനറൽ സെക്രട്ടറി കരിന്തളം നരയണൻ, ജോഷി കൊടക്കാട്, രജേഷ് ചെർക്കളം ഗണേഷ് പാണത്തൂർ, അഡ്വ.പി.കെ വിജയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |