
കണ്ണൂർ: യു.പി വിഭാഗം ലളിതഗാനത്തിൽ ഒന്നാമതായ പല്ലവിക്ക് സംഗീതം ലഭിച്ചത് പിതാവ് വഴി. കുച്ചുപ്പുടി,നാടോടി നൃത്തം എന്നിവയിൽ കൂടി മത്സരിക്കുന്ന പയ്യന്നൂർ സെന്റ് മേരിസ് ഹൈസ്കൂളിലെ ആറാം ക്ളാസുകാരിക്ക് നൃത്താഭിരുചി ലഭിച്ചത് അമ്മ വഴിയും.
ഗായകനായ അച്ഛൻ പിലാത്തറ മണ്ടൂർ സ്വദേശി രതീഷ് പല്ലവി സംഗീതം നൽകിയ ലളിതഗാനം പാടിയാണ് പല്ലവി ഈയിനത്തിൽ ഒന്നാമതെത്തിയത്.. വർഷങ്ങൾക്ക് മുമ്പെ അച്ഛൻ മാറ്റുരച്ച അതേ ഇനത്തിൽ മകളും മിന്നിത്തിളങ്ങിയതിന്റെ സന്തോഷം ഇവരുടെ മുഖത്ത് നിന്ന് വായിക്കാം. ആറ് വയസുമുതൽ പിതാവിൽ നിന്ന് സംഗീതം അഭ്യസിക്കുന്നുണ്ട് പല്ലവി.
നൃത്താദ്ധ്യാപികയായ അമ്മ ഷൈനിയിൽ നിന്നാണ് കുച്ചുപ്പുടിയും മറ്റും അഭ്യസിക്കുന്നത്. ശാസ്ത്രീയ സംഗീതം, കുച്ചുപ്പുടി, ദേശഭക്തി ഗാനം, തിരുവാതിര എന്നിവയിൽ പല്ലവിക്ക് മത്സരം ബാക്കിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |