
കണ്ണൂർ: ജില്ല കലോത്സവത്തിൽ മൂന്നാം ദിനവും 693 പോയന്റോടെ കണ്ണൂർ നോർത്ത് സബ് ജില്ല കുതിപ്പ് തുടരുന്നു. പയ്യന്നൂർ 640 പോയന്റ് വീതം നേടി പയ്യന്നൂരും മട്ടന്നൂരും രണ്ടാമതാണ്. 621 പോയന്റോടെ കണ്ണൂർ സൗത്തും മാടായിയും മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ 248 പോയന്റുമായി മമ്പറം എച്ച്.എസ്.എസാണ് മുന്നിൽകണ്ണൂർ സെന്റ് തെരേസാസ് 201 പോയന്റുമായി രണ്ടാമതും പെരളശ്ശേരി എ.കെ.ജി സ്മാരക ജി.എച്ച്.എസ്.എസ് 157 പോയന്റുമായി മൂന്നാമതുമാണ്.
ഇന്ന് പ്രധാന വേദിയായി മുനിസിപ്പൽ സ്കൂളിൽ കലോത്സവത്തിലെ ഗ്ലാമർ ഇനമായ സംഘ നൃത്തം അരങ്ങേറും. സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസിൽ കഥകളിയും ശിക്ഷക് സദനിൽ ശാസ്ത്രീയ സംഗീതവും പൊലീസ് മൈതാനിയിൽ ഇരുള നൃത്തം,പാലിയ നൃത്തം എന്നിവയും നടക്കും.നാളെയാണ് സമാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |