പാനൂർ: പ്രമുഖ സോഷ്യലിസ്റ്റും മുൻ മന്ത്രിയുമായിരുന്ന പി.ആർ കുറുപ്പിന്റെ 25ാം ചരമവാർഷികം ഡിസംബർ 18 മുതൽ ജനുവരി 17 വരെയായി വിവിധ പരിപാടികളോടെ ആചരിക്കാൻ പുത്തൂരിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണയോഗം തീരുമാനിച്ചു. ആർ.ജെ.ഡി ദേശീയ നിർവാഹക സമിതിയംഗം കെ.പി മോഹനൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, ടി.പി അനന്തൻ, എൻ. ധനഞ്ജയൻ, കരുവാങ്കണ്ടി ബാലൻ, ഒ.പി. ഷീജ, പന്ന്യോടൻ ചന്ദ്രൻ, അഡ്വ. കെ.സി അംജത്ത് മുനീർ, വി.പി മോഹനൻ എന്നിവർ സംസാരിച്ചു. പി.കെ പ്രവീൺ ചെയർമാനും പി. ദിനേശൻ ജനറൽ കൺവീനറുമായി 251 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |