
തലശ്ശേരി: ഉത്തരമേഖലാ കിഡ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നാളെ (രാവിലെ മുതൽ വൈകിട്ട് വരെ തലശ്ശേരി വി ആർ കൃഷ്ണയ്യർ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കും. തൃശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ നിന്നുള്ള 4 വയസു മുതൽ 12 വയസു വരെയുള്ള 1100 ഓളം കുട്ടികൾ മത്സരിക്കും. ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള സ്‌റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. മത്സരം രാവിലെ 9ന് സംസ്ഥാന നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും.സമാപന സമ്മേളനത്തിൽ ജില്ലാ സ്‌പോട്സ് കൗൺസിൽ പ്രസിഡന്റ് പി.എം.അഖിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജോസ് മാത്യു, ഷിനിൽ കുര്യാക്കോസ്, യു.ഷാജി, കെ.കെ.ഷാമിൻ, പി.മഹിലേഷ്, ഇ.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |