SignIn
Kerala Kaumudi Online
Tuesday, 13 January 2026 4.04 PM IST

ഗഡ്യോളെ... ഇനി 'കല'ക്കൻ സീനാട്ടാ...

Increase Font Size Decrease Font Size Print Page
photo

തൃശൂർ: പൂരനഗരി ഇനി അഞ്ചു നാൾ നാദതാള ലയങ്ങളുടെ നഗരം. വടക്കുന്നാഥന് ചുറ്റും 25 വേദികൾ. ചെണ്ടമേളവും ഭരതനാട്യവും കഥകളിയുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമിർപ്പിലേക്ക്. അവസാനവട്ട മിനുക്കു പണിയിലാണ് സംഘാടകർ. എല്ലാ വേദികളിലും കർശന സുരക്ഷയാണ് ഒരുക്കുന്നത്. പൊലീസിന് പുറമേ എൻ.എസ്.എസ്, സ്‌കൗട്ട്, ഗൈഡ്‌സ് തുടങ്ങിയ സംഘടനകളും രംഗത്തുണ്ട്. ഇന്ന് രാവിലെ കലവറ നിറയ്ക്കലോടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലേക്ക് നഗരം ഉണരും. വൈകിട്ട് മൂന്നിനാണ് പാലു കാച്ചൽ. രാത്രി എത്തുന്നവർക്ക് ഭക്ഷണം നൽകും. നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


കൂടുതൽ പേർ കൊല്ലത്ത് നിന്ന് , കുറവ് ഇടുക്കി

കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളിൽ കൂടുതൽ പേരെത്തുന്നത് കൊല്ലത്ത് നിന്ന്്. 748 പേർ. അപ്പീൽ കൂടാതെയാണ് ഇത്. 688 പേർ പങ്കെടുക്കുന്ന ഇടുക്കിയിൽ നിന്നാണ് കുറവ്. കലോത്സവത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരെ അപ്പീലുമായി എത്തുന്നവരുണ്ട്.


337 അപ്പീലുകൾ

ഇതുവരെ 337 അപ്പീലുകളാണ് അപ്പീൽ കമ്മിറ്റിക്ക് ലഭിച്ചത്. ഒപ്പം കോടതി വിധിയിലൂടെ പങ്കെടുക്കാനെത്തുന്നവരും ഹൈക്കോടതി, മുനിസിപ്പൽ കോടതി എന്നിവിടങ്ങളിൽ നിന്ന് അപ്പീലുമായെത്തുന്നവരുമുണ്ടാകും. 2022ൽ 356 അപ്പീലാണ് വന്നതെങ്കിൽ 2023 ൽ 561 ആയി. 2024 ൽ ലഭിച്ച 345 അപ്പീലുകളാണ് ഈ മൂന്നു വർഷത്തെ കുറവ് അപ്പീൽ. എന്നാൽ തുകയുടെ കണക്കെടുത്താൽ 2024 ആണ് മുന്നിൽ. 5000 രൂപയാണ് അപ്പീലിന് ഒരോരുത്തരും അടയ്‌ക്കേണ്ടത്. ജില്ലയിൽ നിന്നും വിജയിച്ചെത്തിയ കുട്ടിയേക്കാൾ സംസ്ഥാന കലോത്സവത്തിൽ കൂടുതൽ പോയിന്റ് ലഭിച്ചാലേ കെട്ടിവച്ച തുകയും ഗ്രേഡും ലഭിക്കൂ. 30 ശതമാനം പേർക്ക് പോലും പോയിന്റ് നില മെച്ചപ്പെടുത്താനായിട്ടില്ല. അപ്പീൽ പണം തിരികെ ലഭിച്ചവരും വിരളം.

ക​ലോ​ത്സ​വ​ ​ന​ഗ​രി​യി​ൽ​ ​ഇ​ന്ന്

ഗ​വ.​മോ​ഡ​ൽ​ ​ബോ​യ്‌​സ് ​സ്‌​കൂ​ൾ​ ​:​ ​ര​ജി​സ​ട്രേ​ഷ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​-​ ​രാ​വി​ലെ​ 10.00
സെ​ന്റ് ​മേ​രീ​സ് ​യു.​പി.​സ്‌​കൂ​ൾ​ ​ലൂ​ർ​ദ്ദ് ​:​ ​അ​ക്കോ​മ​ഡേ​ഷ​ൻ​ ​സെ​ന്റ​റി​ലേ​ക്ക് ​സ്വീ​ക​ര​ണം​ ​-​ ​രാ​വി​ലെ​ 11.00
തൃ​ശൂ​ർ​ ​റെ​യി​ൽ​വേ​ ​സ്‌​റ്റേ​ഷ​ൻ​ ​:​ ​ക​ലോ​ത്സ​വ​ ​വ​ണ്ടി​ക​ളു​ടെ​ ​ഫ്‌​ളാ​ഗ് ​ഒ​ഫ് ​-​ ​ഉ​ച്ച​യ്ക്ക് 12.00
പാ​ല​സ് ​ഗ്രൗ​ണ്ട് ​ഭ​ക്ഷ​ണ​ ​ശാ​ല​ ​:​ ​ക​ല​വ​റ​ ​നി​റ​യ്ക്ക​ൽ​ ​-​ ​രാ​വി​ലെ​ 9.00
സി.​എം.​എ​സ് ​സ്‌​കൂ​ൾ​ ​പ​രി​സ​രം​ ​:​ ​സ്വ​ർ​ണ​ക്ക​പ്പ് ​ഘോ​ഷ​യാ​ത്ര​ ​-​ ​വൈ​കി​ട്ട് 3.00
പാ​ല​സ് ​ഗ്രൗ​ണ്ട് ​ഭ​ക്ഷ​ണ​ ​ശാ​ല​ ​:​ ​ഭ​ക്ഷ​ണ​ശാ​ല​യി​ലെ​ ​പാ​ലു​ ​കാ​ച്ച​ൽ​ ​ച​ട​ങ്ങ് ​-​ ​വൈ​കി​ട്ട് 3.00
ക​ലോ​ത്സ​വം​ ​പ്ര​ധാ​ന​ ​വേ​ദി​ ​(​തേ​ക്കി​ൻ​ക്കാ​ട് ​മൈ​ത​നം​)​ ​മീ​ഡി​യ​ ​പ​വ​ലി​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​-​ ​രാ​വി​ലെ​ 11.30

ക​ലോ​ത്സ​വം:
കേ​ര​ള​കൗ​മു​ദി​ ​സ്റ്റാ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വം​ ​ന​ട​ക്കു​ന്ന​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നം​ ​എ​ക്‌​സി​ബി​ഷ​ൻ​ ​ഗ്രൗ​ണ്ടി​ലെ​ ​പ്ര​ധാ​ന​ ​വേ​ദി​യി​ൽ​ ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​സ്റ്റാ​ൾ​ ​ഇ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​വൈ​കി​ട്ട് ​നാ​ലി​ന് ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​ ​കേ​ര​ള​കൗ​മു​ദി​ ​ഡെ​പ്യൂ​ട്ടി​ ​എ​ഡി​റ്റ​റും​ ​കൊ​ച്ചി​ ​-​ ​തൃ​ശൂ​ർ​ ​യൂ​ണി​റ്റ് ​ചീ​ഫു​മാ​യ​ ​പ്ര​ഭു​വാ​ര്യ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.

ക​ലോ​ത്സ​വ​മെ​ന്ന് ​കേ​ട്ടാ​ൽ​ ​ഇ​പ്പോ​ഴും​ ​ആ​വേ​ശം

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​മെ​ന്ന് ​കേ​ട്ടാ​ൽ​ ​എ​വി​ടെ​ ​നി​ന്നോ​ ​വ​ലി​യ​ ​ഊ​ർ​ജം​ ​കി​ട്ടും​ ​പോ​ലെ​യാ​ണ് ​ഈ​ ​ഡോ​ക്ട​ർ​ക്ക്.​ ​എ​റ​ണാ​കു​ള​ത്ത് ​ന​ട​ന്ന​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​യു​വ​ജ​നോ​ത്സ​വ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​ന്റെ​ ​സ​ന്തോ​ഷം​ ​ഡോ.​സു​നി​ൽ​കു​മാ​റി​ന്റെ​ ​മ​ന​സി​ൽ​ ​ഇ​പ്പോ​ഴു​മു​ണ്ട്.
കു​ണ്ടു​കാ​ട് ​നി​ർ​മ​ല​ ​സ്‌​കൂ​ളി​ൽ​ ​പ​ത്താം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് 1983​ൽ​ ​പ്ര​സം​ഗ​ ​മ​ത്സ​ര​ത്തി​ന് ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​യു​വ​ജ​നോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്.​ ​കൊ​ണ്ടു​പോ​കാ​നാ​ളി​ല്ല.​ ​ത​ന്നെ​യാ​ണ് ​എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ത്.​ ​അ​ന്ന് ​പ​ത്താം​ ​ക്ലാ​സ് ​വ​രെ​യു​ള്ള​വ​ർ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.​ ​അ​ഞ്ച് ​മി​നി​റ്റ് ​മു​ൻ​പ് ​സം​ഘാ​ട​ക​ർ​ ​ഒ​രു​ ​വി​ഷ​യം​ ​ത​രും.​ ​അ​ഞ്ച് ​മി​നി​റ്റ് ​കൊ​ണ്ട് ​ത​യ്യാ​റെ​ടു​ത്ത് ​പി​ന്നെ​ ​അ​ഞ്ച് ​മി​നി​റ്റ് ​ആ​ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ​പ്ര​സം​ഗി​ക്ക​ണം.​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​മു​റി​യി​ലേ​ക്ക് ​പു​സ്ത​ക​ങ്ങ​ളും​ ​കു​റി​പ്പും​ ​കൊ​ണ്ടു​പോ​കാം​ ​എ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​എ​ല്ലാ​വ​രും​ ​അ​തെ​ല്ലാം​ ​ക​രു​തി.​ ​അ​തു​കൊ​ണ്ട് ​വേ​ദി​യി​ലെ​ത്തി​യ​പ്പോ​ൾ​ ​വെ​റും​ ​കൈ​യോ​ടെ​ ​വ​ന്നു​ ​പ്ര​സം​ഗി​ക്കു​ക​യാ​ണെ​ന്നും,​ ​തെ​റ്റു​ക​ൾ​ ​പൊ​റു​ക്ക​ണ​മെ​ന്നും​ ​പ്ര​സം​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​സ​മ്മാ​ന​മൊ​ന്നും​ ​ല​ഭി​ച്ചി​ല്ലെ​ങ്കി​ലും​ ​മി​ക​ച്ച​ ​ഗ്രേ​ഡ് ​ത​ന്ന് ​ജ​ഡ്ജിം​ഗ് ​ക​മ്മി​റ്റി.​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന​പ്പോ​ൾ​ ​ഇ​ട​യ്ക്ക് ​മ​ത്സ​ര​ങ്ങ​ളി​ലൊ​ക്കെ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ചേ​ല​ക്ക​ര​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യു​ടെ​ ​സൂ​പ്ര​ണ്ടാ​ണ്.

ഹ​രി​ത​ച​ട്ട​ത്തി​ൽ​ ​വി​ട്ടു​ ​വീ​ഴ്ച്ച​യി​ല്ല

തൃ​ശൂ​ർ​ ​:​ ​പൂ​ർ​ണ​മാ​യും​ ​ഹ​രി​ത​ച​ട്ടം​ ​പാ​ലി​ച്ച് ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വം​ ​ആ​സ്വ​ദി​ക്കാ​ൻ​ ​സ​ജ്ജ​മാ​കു​ക​യാ​ണ് ​ന​ഗ​രം.​ ​ഇ​ന്ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​ഗ്രീ​ൻ​ ​പ്രോ​ട്ടോ​കോ​ൾ​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ ​നാ​ഷ​ണ​ൽ​ ​സ​ർ​വീ​സ് ​സ്‌​കീ​മി​ലെ​ 750​ ​ഗ്രീ​ൻ​ ​വോ​ള​ണ്ടി​യ​ർ​മാ​ർ​ ​ന​ഗ​ര​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​തേ​ക്കി​ൻ​ക്കാ​ട് ​മൈ​താ​നം,​ ​ടൗ​ൺ​ഹാ​ൾ,​ ​ഭ​ക്ഷ​ണ​ശാ​ല​ക​ൾ,​ ​ക​ലോ​ത്സ​വം​ ​ന​ട​ക്കു​ന്ന​ ​സ്‌​കൂ​ളു​ക​ൾ​ ​എ​ന്നി​വ​ ​ക​ലോ​ത്സ​വ​ത്തി​ന് ​മ​ന്നോ​ടി​യാ​യി​ ​പൂ​ർ​ണ​മാ​യി​ ​ശു​ചീ​ക​രി​ക്കും.​ ​ജി​ല്ല​യി​ലെ​ 200​ൽ​ ​അ​ധി​കം​ ​അ​ദ്ധ്യാ​പ​ക​ർ,​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഹ​രി​ത​ ​ക​ർ​മ്മ​ ​സേ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ,​ ​ശു​ചി​ത്വ​ ​മി​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​എ​ന്നി​വ​ർ​ ​ഈ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പ​ങ്കു​ചേ​രും.

ആ​ശ​ങ്ക​വേ​ണ്ട​ ...​ഒ​പ്പ​മു​ണ്ട് ​സി​റ്റി​ ​പൊ​ലീ​സ്

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന് ​സി​റ്റി​ ​പൊ​ലീ​സ് ​സ​ജ്ജം.​ ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ 1200​ ​ഓ​ളം​ ​പൊ​ലീ​സു​കാ​ർ​ ​സു​ര​ക്ഷ​ ​ഒ​രു​ക്കും.​ ​സ്റ്റേ​ജു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഏ​ഴ് ​സോ​ണു​ക​ൾ​ക്ക് ​പു​റ​മേ​ ​ട്രാ​ഫി​ക്,​ ​ഭ​ക്ഷ​ണം​ ​താ​മ​സം,​ ​സ്‌​ട്രൈ​ക്ക​റു​ക​ൾ,​ ​പാ​ർ​ക്കിം​ഗ് ​ഹെ​ൽ​പ്‌​ ​ഡെ​സ്‌​ക് ​ഉ​ൾ​പ്പെ​ടെ​ 11​ ​സോ​ണു​ക​ളാ​യി​ ​തി​രി​ച്ചാ​ണ് ​പൊ​ലീ​സ് ​സേ​ന​യെ​ ​വി​ന്യ​സി​ക്കു​ന്ന​ത്.​ ​മ​റ്റ് ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​എ​ത്തു​ന്ന​ ​മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും​ ​കൂ​ടെ​യു​ള്ള​വ​ർ​ക്കു​മാ​യി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ലും​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലും​ 24​ ​മ​ണി​ക്കൂ​റും​ ​പൊ​ലീ​സ് ​ഹെ​ൽ​പ്പ് ​ഡെ​സ്‌​ക് ​പ്ര​വ​ർ​ത്തി​ക്കും.


വ​ഴി​കാ​ട്ടാ​ൻ​ ​ക്യൂ.​ആ​ർ.​കോ​ഡ്

ക​ലോ​ത്സ​ത്തി​ന് ​എ​ത്തു​ന്ന​വ​ർ​ക്ക് ​വ​ഴി​കാ​ട്ടാ​ൻ​ ​ക്യൂ.​ആ​ർ​ ​കോ​ഡോ​ട് ​ഉ​ൾ​പ്പെ​ടു​ത്തി​ ​റൂ​ട്ട് ​മാ​പ്പ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
ന​ഗ​ര​ത്തി​ലെ​ ​അ​റു​പ​തി​ല​ധി​കം​ ​പാ​ർ​ക്കിം​ഗ് ​സ്ഥ​ല​ങ്ങ​ൾ,​ ​താ​മ​സ​ ​സ്ഥ​ലം,​ ​മ​ത്സ​ര​ ​വേ​ദി​ക​ൾ​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​റൂ​ട്ട് ​മാ​പ്പ്.​ ​വ​ഴി​കാ​ട്ടാ​ൻ​ ​സ​ഹാ​യ​ത്തി​നാ​യി​ ​എ​സ്.​പി.​സി,​ ​എ​ൻ.​സി.​സി,​ ​സ്‌​കൗ​ട്ട് ​ഗൈ​ഡ് ​വാ​ള​ണ്ടി​യ​ർ​മാ​രു​ടെ​ ​സേ​വ​ന​വും​ ​ല​ഭ്യ​മാ​കും.​ ​തൃ​ശൂ​ർ​ ​സി​റ്റി​യി​ൽ​ 24​ ​മ​ണി​ക്കൂ​ർ​ ​മൊ​ബൈ​ൽ​ ​പ​ട്രോ​ളിം​ഗ്,​ ​ബൈ​ക്ക് ​പ​ട്രോ​ളിം​ഗ്,​ ​സി​റ്റി​യി​ലെ​ ​ആ​റി​ട​ങ്ങ​ളി​ൽ​ ​സ്‌​ട്രൈ​ക്ക​റു​ക​ൾ​ ​എ​ന്നി​വ​ ​ഉ​ണ്ടാ​കും.പൊ​ലീ​സ് ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​ന​മ്പ​ർ​ 8086100100

'ഫൈ​ന​ൽ​ ​ട​ച്ച് '

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​അ​വ​സാ​ന​വ​ട്ട​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​എ​ൻ.​എ​സ്.​കെ​ ​ഉ​മേ​ഷ്,​ ​സ​ബ് ​ക​ള​ക്ട​ർ​ ​അ​ഖി​ൽ​ ​വി.​ ​മേ​നോ​ൻ,​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​ർ​ ​സ്വാ​തി​ ​മോ​ഹ​ൻ​ ​റാ​ത്തോ​ഡ്,​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​അ​ഡീ​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​മാ​രാ​യ​ ​എം.​കെ.​ഷൈ​ൻ​ ​മോ​ൻ,​ ​ആ​ർ.​എ​സ്.​ ​ഷി​ബു,​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മെ​മ്പ​ർ​ ​കെ.​കെ.​സു​രേ​ഷ് ​ബാ​ബു,​ ​കെ.​പി.​അ​ജ​യ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ,​ ​പൊ​തു​മ​രാ​മ​ത്ത് ​വി​ഭാ​ഗം,​ ​പൊ​ലീ​സ്,​ ​എ​ക്‌​സൈ​സ്,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ്,​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ്,​ ​ശു​ചി​ത്വ​ ​മി​ഷ​ൻ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​ങ്കെ​ടു​ത്തു.

പൂ​ർ​ണ​ ​സ​ജ്ജം

  • വേ​ദി​ക​ളി​ൽ​ ​സി.​സി.​ടി.​വി​ ​നീ​രീ​ക്ഷ​ണം​ ​
  • ​ല​ഹ​രി​ ​ഉ​പ​യോ​ഗം​ ​ക​ണ്ടെ​ത്താ​ൻ​ ​എ​ക്‌​സൈ​സി​ന്റെ​ ​പ്ര​ത്യേ​ക​ ​പ​ട്രോ​ളിം​ഗ്
  • ​അ​ഞ്ഞൂ​റോ​ളം​ ​ശു​ചീ​ക​ര​ണ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​
  • എ​ല്ലാ​ ​വേ​ദി​ക​ൾ​ക്ക് ​സ​മീ​പ​വും​ ​ആം​ബു​ല​ൻ​സ്,
  • ​ ​പ്ര​ത്യേ​കം​ ​മെ​ഡി​ക്ക​ൽ​ ​എ​മ​ർ​ജ​ൻ​സി​ ​ടീം​
  • ​പ്ലാ​സ്റ്റി​ക് ​വ​സ്തു​ക്ക​ളി​ൽ​ ​പ​ത്ത് ​രൂ​പ​യു​ടെ​ ​സ്റ്റി​ക്ക​ർ​ ​പ​തി​പ്പി​ച്ച് ​തി​രി​കെ​ ​മ​ട​ങ്ങു​മ്പോ​ൾ​ ​ഇ​വ​ ​കാ​ണി​ച്ചാ​ൽ​ ​തു​ക​ ​ല​ഭി​ക്കു​ന്ന​ ​സം​വി​ധാ​നം​
  • ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​പ്ര​ത്യേ​കം​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​തു​റ​ക്കും.

ക​ലോ​ത്സ​വ​ത്തി​ന് ​എ​ല്ലാ​ത​ല​ങ്ങ​ളി​ലും​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യി.​ ​ഇ​ന്ന് ​രാ​വി​ലെ​ ​മു​ത​ൽ​ ​ക​ലോ​ത്സ​വ​ ​ന​ഗ​രി​ക​ൾ​ ​സ​ജീ​വ​മാ​കും.​ ​ഇ​ന്ന​ലെ​ ​അ​വ​സാ​ന​വ​ട്ട​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​വി​ല​യി​രു​ത്താ​നു​ള്ള​ ​യോ​ഗം​ ​ചേ​ർ​ന്നി​രു​ന്നു
(​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ)

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.