
ഇരിട്ടി: ആറ് ദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ മന കുബേരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്ന കൊടിയേറ്റോടെ ആരംഭിച്ചു. ഉത്സവത്തിന്റെ ഭാഗമായി വൈകുന്നേരം നേരംപോക്ക് , കീഴൂർ ഭാഗങ്ങളിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കൊടിയേറ്റിനു ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് പി.എൻ.കരുണാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. മോഹനൻ കൊട്ടിയൂർ പ്രഭാഷണം നടത്തി. മാതൃസമിതി പ്രസിഡന്റ് പി.പി.ജയലക്ഷ്മി, മേഖലയിലെ പ്രതിഭകളെ അനുമോദിച്ചു. ക്ഷേത്രസമിതി സെക്രട്ടറി കെ.പി.കുഞ്ഞിനാരായണൻ ,എം.ബാബു മാസ്റ്റർ, അഡ്വ.എം.കെ.രഞ്ജിത്ത്, എ.പ്രശാന്ത്കുമാർ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 7.30 മുതൽ നാരായണീയ പാരായണം, ഒൻപതിന് ഭഗവതി പൂജ, രാത്രി 8മണിക്ക് കല്ല്യാണി സ്‌കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന കലാസന്ധ്യ ഗാനമഞ്ജരി എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.