
ഇരിട്ടി: ആറ് ദിവസമായി നടന്നുവന്ന കീഴൂർ മഹാവിഷ്ണുക്ഷേത്ര മഹോത്സവം ചൊവ്വാഴ്ച വൈകുന്നേരം നടന്ന ആറാട്ടെഴുന്നള്ളത്ത്, ആറാട്ട്, കൊടിയിറക്കൽ എന്നിവയോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കീഴ്പ്പാട്ടില്ലത്ത് സുരേന്ദ്രൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. വൈകുന്നേരം 5 മണിയോടെയാണ് ആറാട്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ബാവലിപ്പുഴക്കരയിൽ നടന്ന ചടങ്ങുകളിൽ സ്ത്രീകളടക്കം നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. ആറാട്ടിന് ശേഷം നടന്ന തിരിച്ചെഴുന്നള്ളത്തിന് ചെറുതാഴം ചന്ദ്രനും സംഘവും ഒരുക്കിയ പാണ്ടിമേളവും മാതൃസമിതിയുടെ നേതൃത്വത്തിൽ അണിനിരന്ന താലപ്പൊലിയും കൊഴുപ്പുകൂട്ടി. തുടർന്ന് കൊടിമരച്ചുവട്ടിൽ നടന്ന പറയെടുപ്പിന് ശേഷം കൊടിയിറക്കിയതോടെ ഉത്സവം സമാപിച്ചു. ഉച്ചക്ക് സമൂഹ സദ്യയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |