
പയ്യന്നൂർ : നഗരസഭയിലെ നാല്പത്തിയാറാം വാർഡിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി ഉടൻ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പയ്യന്നൂർ മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എ.രൂപേഷും കൺവീനർ വി.കെ.ഷാഫിയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ജയിച്ച സ്ഥാനാർത്ഥി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കാത്തതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കി ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു കേസ്സിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയതിനാലാണ് ജയിച്ച സ്ഥാനാർത്ഥി സ്ഥാനം ഏറ്റെടുക്കാത്തത്. തിരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും സത്യപ്രതിജ്ഞ നടത്താത്തതിനാൽ ആ തിരഞ്ഞെടുപ്പ് സ്വാഭാവികമായും അസാധുവാണ്. കൗൺസിലർ ഇല്ലാത്തതിനാൽ വാർഡിലെ പ്രവർത്തനങ്ങൾ സ്തംഭിക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |