
തലശ്ശേരി: പാലയാട് അസാപ് എൻ.ടി.ടി.എഫ് ട്രെയിനിംഗ് സെന്ററിൽ ഈ വർഷത്തെ ദേശീയ സുരക്ഷാവാരാഘോഷങ്ങൾക്ക് വിവിധ പരിപാടികളോടെ തുടക്കമായി. വൈസ് പ്രിൻസിപ്പൽമാരായ വി.കെ.രാധാകൃഷ്ണൻ ,എ.രൺധീർ എന്നിവർ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികാസ് പലേരി അദ്ധ്യക്ഷത വഹിച്ചു. ജെ.നിജിൽ, പി.പി.ഷീമ,പി.കെ.തിലകൻ,എം.സന്ദീപ് എന്നിവർ സംസാരിച്ചു.ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി സേഫ്റ്റി ബാഡ്ജ് ധാരണവും സേ്ര്രഫി പ്രതിജ്ഞയും നടന്നു.വാരാഘോഷത്തിന്റെ ഭാഗമായി വിവിധ സുരക്ഷാ ബോധവൽക്കരണ ക്ലാസുകളും സംവാദപരിപാടികളും സംഘടിപ്പിക്കും. അഗ്നി സുരക്ഷ, റോഡ് സുരക്ഷ, അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കൽ, അടിസ്ഥാന ആരോഗ്യഫസ്റ്റ് എയ്ഡ് അവബോധം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പരിശീലനങ്ങൾ നൽകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |