
കാഞ്ഞങ്ങാട് : ഗുരുവനത്ത് യൂത്ത് ഹോസ്റ്റൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് കോടി രൂപ ചെലവിൽ പതിനായിരത്തി നൂറ് ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ ഡോർമിറ്ററികൾ , വിവിധ വലിപ്പത്തിലുള്ള മുറികൾ , യോഗഹാൾ , അടുക്കള അലങ്കരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. നഗരസഭ ചെയർമാൻ വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു പൊതുമരാമത്ത് അസി. എക്സികുട്ടിവ് എൻജിനിയർ പ്രകാശൻ പള്ളിക്കുടിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ ഷെരീഫ , കെ.വി.ജയപാലൻ , കെ.കെ. വൽസലൻ , പ്രഭാകരൻ വാഴുന്നൊരൊടി , പി.പി.രാജു , രാഹുൽ നിലാങ്കര , യു.കെ.ജയപ്രകാശ് , ഷാജി പങ്കാവനം സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വിജയൻ സ്വാഗതവും അസി.എൻജിനിയർ ബെന്നി ജോസഫ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |