തലശ്ശേരി: പുതുതായി രജിസ്റ്റർ ചെയ്ത ഗ്രന്ഥശാലകൾക്ക് എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മൈക്ക് സെറ്റുകൾ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ധർമ്മടം അസംബ്ലി നിയോജകമണ്ഡലത്തിലെ 13 ഗ്രന്ഥശാലകൾക്കാണ് സൗണ്ട് സിസ്റ്റം വിതരണം ചെയ്തത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രഭാകരൻ മാസ്റ്റർ അദ്ധ്യക്ഷനായി. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വക്കറ്റ് വി. പ്രദീപൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശ്രീഷ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി രമേശൻ, ബി.ഡി.ഒ ടി.പി പ്രദീപൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |