SignIn
Kerala Kaumudi Online
Friday, 24 April 2026 5.31 PM IST

ചുമട് മസ്ദൂർ സംഘ് ജില്ല സമ്മേളനം

Increase Font Size Decrease Font Size Print Page
chumad
ചുമട് മസ്ദൂർ സംഘ് കണ്ണൂർ ജില്ലാ സമ്മേളനം സുമംഗലി ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: ചുമട് മസ്ദൂർ സംഘ് (ബി.എം.എസ്) കണ്ണൂർ ജില്ലാ സമ്മേളനം സുമംഗലി ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ. ശൈലേഷ് അദ്ധ്യക്ഷത വഹിച്ചു. ജിഗീഷ് ബാബു വാർഷിക റിപ്പോർട്ടും കെ.ടി.കെ. ബിനീഷ് വരവുചിലവ് കണക്കും അവതരിപ്പിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ കാര്യവാഹ് വി. ഗിരീഷ്, ബി.എം.എസ് സംസ്ഥാന സമിതി അംഗം പി. കൃഷ്ണൻ പ്രസംഗിച്ചു. ജിഗീഷ് ബാബു സ്വാഗതവും കെ.ടി.കെ. ബിനീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ. ശൈലേഷ് (പ്രസിഡന്റ്), സി.എച്ച് പ്രദീപ്കുമാർ, എൻ. രാജീവൻ, പി. സിനോജ്, എം. രാജീവൻ (വൈസ് പ്രസിഡന്റുമാർ), എം.പി. ജിഗീഷ് ബാബു (ജനറൽ സെക്രട്ടറി), കെ. ബവിത്ത്, ജിതിൻ ലാൽ, വിഘ്നേഷ്, സർജിത്ത് (സെക്രട്ടറിമാർ), കെ.ടി.കെ. ബിനീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, KANNUR, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY