SignIn
Kerala Kaumudi Online
Thursday, 19 September 2024 12.23 PM IST

ഡോ. എം. ഹരിദാസ് എമിരറ്റസ് പ്രൊഫസർ

Increase Font Size Decrease Font Size Print Page
haridas
ഡോ. എം. ഹരിദാസ്

കണ്ണൂർ: സർവകലാശാല ബയോടെക്‌നോളജി മൈക്രോബയോളജി വകുപ്പ് മുൻ പ്രൊഫസറും കണ്ണൂർ സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോസയൻസിൽ സീനിയർ ഗവേഷകനുമായ ഡോ. എം. ഹരിദാസ് സർവകലാശാലയുടെ ബയോടെക്‌നോളജി മൈക്രോബയോളജി വകുപ്പിൽ എമിരറ്റസ് പ്രൊഫസർ ആയി നിയമിതനായി. കണ്ണൂർ സർവകലാശാലയിൽ നിയമിതനാവുന്ന ആദ്യത്തെ എമിരറ്റസ് പ്രൊഫസറാണ് ഡോ. ഹരിദാസ്.

ഗുജറാത്തിലെ സർദാർ പട്ടേൽ സർവകലാശാലയിൽ നിന്ന് ഇൻഡസ്ട്രിയൽ മൈക്രോബയോളജിയിൽ സ്‌പെഷ്യലൈസേഷനോടെ എം.എസ്‌സി ലൈഫ് സയൻസ് നേടിയ ശേഷം എയിംസ് ന്യൂ ഡൽഹി, മസ്സൈ യൂണിവേഴ്‌സിറ്റി ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഘടനാ ജീവശാസ്ത്രത്തിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പഠനം തുടർന്നു. പ്രോട്ടീനുകളുടെ സിംഗിൾ ക്രിസ്റ്റലുകളുടെ എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയിൽ പരിശീലനം നേടിയ ഇന്ത്യയിലെ ആദ്യത്തെ ജീവശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ഈ പരിചയം അദ്ദേഹത്തെ കേരളത്തിലെ ആദ്യത്തെ പ്രോട്ടീൻ ക്രിസ്റ്റലോഗ്രാഫി റിസർച്ച് ഗ്രൂപ്പ് സ്ഥാപിക്കാൻ പ്രാപ്തനാക്കി. നിരവധി മൃഗങ്ങളുടെയും സസ്യങ്ങളുടെയും പ്രോട്ടീൻ ക്രിസ്റ്റൽ ഘടനകൾ അദ്ദേഹം കണ്ടെത്തി.

കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ സർവകലാശാലകളിലെ അക്കാഡമിക് സമിതികളിലും വിവിധ ഗവേഷണ ഉപദേശക സമിതികൾ, കമ്മിറ്റികൾ, കേരള സർക്കാർ ബോർഡുകൾ, ദേശീയ ഗവേഷണ കേന്ദ്രങ്ങൾ, മെഡിക്കൽ സ്‌കൂളുകൾ, വ്യവസായങ്ങളുടെ ആർ ആൻഡ് ഡി തുടങ്ങിയവയിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തൃശ്ശൂർ വെള്ളാങ്കല്ലൂർ സ്വദേശിയാണ് ഡോ. എം. ഹരിദാസ്. ഭാര്യ: ഡോ. പി. അംബികാ ദേവി, മകൻ: ഡോ. മനു വർമ്മ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, UNI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.