പഴയങ്ങാടി:കണ്ണപുരം ചൈനാക്ലേ റോഡ് മണികണ്ഠൻ ടാക്കീസിന് സമീപം നിയന്ത്രണം വിട്ട ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.കോഴിക്കോട് കണ്ണങ്കര സ്വദേശിയായ പി.സന്ദീപ് (29)ആണ് പരിക്ക് പറ്റിയത്. കണ്ണൂർ ഭാഗത്തേക്ക് ചെങ്കൽ കയറ്റിപോകുകയായിരുന്ന ലോറിയിൽ പഴയങ്ങാടി ഭാഗത്തേക്ക് വരുകയാരുന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെന്നി മാറിയ ലോറി സമിപം നിർത്തിയിട്ടിരുന്ന ഓട്ടോയിലും ഇടിച്ചു. പരിക്കേറ്റ സന്ദീപിനെ നാട്ടുകാരാണ് ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.ഇന്നലെ രാവിലെയാണ് സംഭവം. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി കണ്ണപുരം പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |