കണ്ണൂർ: അതിയടം പാലോട്ട് കാവ് ഭക്തിഗാന സി.ഡി പാലോട്ട് ദൈവസമക്ഷം പ്രകാശനം ചെയ്തു. പി.പി ജനാർദ്ദനൻ, വേണു നാണയിൽ എന്നിവർ ചേർന്നു സമർപ്പിച്ച സി.ഡി അന്തിത്തിരിയൻ കുഞ്ഞിക്കണ്ണൻ ഏറ്റുവാങ്ങി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുധാകരന്റെ സാന്നിധ്യത്തിൽ സെക്രട്ടറി രാമദാസ് കുളപ്പുറം പ്രകാശനം നിർവ്വഹിച്ചു.
ടെക്ടേൺ പ്രസന്റേഷൻസിന്റെ ബാനറിൽ ഡോ. രാജിവിനോദ് നിർമ്മിച്ച ആൽബത്തിന്റെ സംഗീത സംവിധാനം രാജേഷ് തൃക്കരിപ്പൂരും ആലാപനം പ്രകാശ് ഏഴിലോടും എഡിറ്റിംഗ് നിരഞ്ജൻ വി. ചെങ്ങാട്ടും നിർവഹിച്ചു. ഓർക്കസ്ട്ര, റെക്കോഡിംഗ് വിനോദ് സാരംഗവും ഗാനരചന, സംവിധാനം, വീഡിയോ ഗ്രാഫി വിനോദ് എൻ. ചെങ്ങാട്ടുമാണ് നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |