പഴയങ്ങാടി:ചെറുകുന്ന് താവം മേൽപാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഒരു ഓട്ടോറിക്ഷയിലും മൂന്ന് സ്കൂട്ടറുകളിലും ഇടിച്ച് ഏഴ് പേർക്ക് പരുക്ക്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം.ഓട്ടോ ഡ്രൈവർ വെങ്ങരയിലെ കെ.വി.രാജീവൻ (55),സ്കൂട്ടർ യാത്രക്കാരായ കൊട്ടിലയിലെ നിരിച്ചൻ പ്രീത (49), മകൻ പ്രപിൻ (29), കോലത്തു വയലിലെ ഷൗക്കത്തലി (47), ഷഹാന (17), താവം മരമിൽ തൊഴിലാളികളായ നൂറുദീൻ (46),മുരുകൻ (47) എന്നിവർക്കാണ് പരുക്കേറ്റത്. കോഴിക്കോട് നിന്ന് തൃക്കരിപൂരിലേക്ക് പോവുന്ന കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു.ആർക്കും ഗുരുതരപരിക്കല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |