മട്ടന്നൂർ: നഗരസഭാ ഭരണത്തിൽ യു.ഡി.എഫ് ജയിച്ചു വരണമെന്നാണ് മട്ടന്നൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ആലത്തൂർ എം.പി. രമ്യാ ഹരിദാസ്. 25 വർഷക്കാലത്തെ ഇടതുഭരണത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചത് കൊണ്ടാണ് യു.ഡി.എഫ് ഏഴിൽ നിന്ന് പതിനാല് സീറ്റിലേക്കുയർന്നതും 4 സീറ്റിന് ഭരണത്തിനടുത്തെത്തിയതും. രാജ്യത്താകമാനം കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി ശക്തിപ്പെടുമെന്നും അവർ പറഞ്ഞു. മട്ടന്നൂർ മുനിസിപ്പൽ യു.ഡി.എഫ് കമ്മറ്റി നടത്തിയ വിജയാരവം പരിപാടി മട്ടന്നൂർ ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇ.പി.ശംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൾ കരീം ചേലേരി, നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി, രാജീവൻ എളയാവൂർ, അൻസാരി തില്ലങ്കേരി, വി.മോഹനൻ, എൻ.സി.സുമോദ്, ഇബ്രാഹിം മുണ്ടേരി, സുരേഷ് മാവില, എം.കെ.കുഞ്ഞിക്കണ്ണൻ, പി.കെ.കുട്ട്യാലി, മുസ്തഫ ചൂര്യോട്ട് സംസാരിച്ചു. നഗരസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ്.സ്ഥാനാർത്ഥികളെ ആനയിച്ച് പാലോട്ട് പള്ളിയിൽ നിന്ന് മട്ടന്നൂർ ടൗണിലേക്ക് വിജയാഹ്ളാദ റാലി നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |