ചായ്യോത്ത് : 94-ാം വയസിലും നാടക ജീവനായി കൊണ്ടുനടക്കുന്ന പരപ്പ സ്വദേശി പള്ളിക്കൈ കുഞ്ഞമ്പുനായർ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ നിന്ന് മടങ്ങിയത് നിരാശയോടെ. വലിയ മോഹത്തോടെ നേരത്തെ വേദിയ്ക്ക് മുന്നിലെത്തിയ ഇദ്ദേഹം നാടകം തുടങ്ങാൻ ഏറെ വൈകിയതോടെ നിരാശയോടെ മടങ്ങുകയായിരുന്നു.
ഉച്ചക്ക് 12.30 ന് തുടങ്ങേണ്ട നാടകത്തിന് നാലരയായിട്ടും തിരശ്ശീല ഉയരാത്തതിനെ തുടർന്നാണ് നിരാശയോടെ മടങ്ങേണ്ടിവന്നത്. കഴിഞ്ഞ ആഴ്ച പരപ്പയിൽ നടന്ന സബ് ജില്ലാ കലോത്സവത്തിൽ നാടക വേദിയ ആദ്യാവസാനം കുഞ്ഞമ്പുനായർ ഉണ്ടായിരുന്നു. പഴയകാല നാടകങ്ങളിൽ വേഷമിട്ട കുഞ്ഞമ്പുനായർ സ്ത്രീവേഷങ്ങളിലാണ് തിളങ്ങിയത്. തൊണ്ണൂറാം വയസിലും നാടകം അഭിനയിച്ച കുഞ്ഞമ്പു നായർ പുതുക്കൈ സദാശിവ ക്ഷേത്രത്തിൽ പള്ളിക്കൈ വല്യച്ചൻ ആചാരം സ്വീകരിച്ചതോടെയാണ് അരങ്ങിൽ നിന്ന് മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |