SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.48 PM IST

മാഹിയിൽ കൃത്രിമ പെട്രോൾ ക്ഷാമം : ഇത് പ്രീമിയം കൊള്ള

premium

മാഹി:മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ നോർമൽ പെട്രോളും ഡീസലും സ്റ്റോക്കുണ്ടായിട്ടും കൃത്രിമ ക്ഷാമമെന്ന് ഉപഭോക്താക്കളുടെ പരാതി. അതെ സമയം വില കൂടുതലുള്ള പ്രീമിയം പെട്രോളും എക്സ്ട്രാ ഗ്രീൻ ഡീസലും പമ്പുകളിൽ സുലഭമാണു താനും.
പമ്പുകളിലെ സ്റ്റോക്ക് ബോർഡിൽ എപ്പോഴും നോർമൽ പെട്രോളും, ഡീസലും പതിനായിരം ലിറ്ററിന് മേലെ സ്റ്റോക്കുണ്ടാകും. പ്രീമിയം ഇനങ്ങൾ കൂടുതൽ വിറ്റഴിക്കണമെന്ന ഐ.ഒ.സി.കമ്പനിയുടെ നിർദ്ദേശമനുസരിക്കുന്നതാണ് കാരണമായി ഉപഭോക്താക്കളോടുള്ള ഡീലർമാരുടെ മറുപടി.
കേരളത്തെ അപേക്ഷിച്ച് മാഹിയിൽ ഇന്ധനങ്ങൾക്ക് പത്തു രൂപ കുറവായതിനാൽ വിദൂര പ്രദേശങ്ങളിൽ നിന്നും വാഹനങ്ങളുമായി എത്തുന്നവരോടാണ് പെട്രോൾ പമ്പുകാരുടെ ചതി. ഫുൾ ടാങ്ക് ഇന്ധനമടിക്കുവാൻ എത്തുന്നവർക്ക് വില കൂടുതലുള്ള പ്രീമിയം ഇന്ധനം വാങ്ങി മടങ്ങേണ്ടിവരുന്നു.ആംബുലൻസ് പോലുള്ള അത്യാവശ്യ സർവീസുകൾ പോലും രോഗിയുമായി പമ്പുകൾ തോറും അന്വേഷിച്ച് കയറിയിറങ്ങേണ്ട സ്ഥിതിയുമുണ്ട്.

ഡീലർമാരിൽ സമ്മർദ്ദം

ഐ.ഒ.സി.കമ്പനിയുമായി മാഹിയിലെ പമ്പുകൾ ഓട്ടോമേഷൻ സിസ്റ്റം നിലനിൽക്കുന്നതിനാൽ ഇതര പമ്പുകളിലെ നോർമൽ പെട്രോൾ, ഡീസൽ യൂണിറ്റുകളെ നിരുത്സാഹപ്പെടുത്തുന്നതായി ഡീലർമാർക്കും പരാതിയുണ്ട്. അയ്യായിരം ലിറ്റർ പ്രീമിയം പെട്രോൾ എടുക്കാൻ ഡീലർക്ക് 5 ലക്ഷത്തോളം രൂപ വേണം. കമ്പനിയുടെ നിർബന്ധം കാരണം ഡീലർമാർ വില കൂടിയ ഉത്പന്നം എടുക്കേണ്ടിവരികയാണ്. പ്രീമിയം എടുത്തില്ലെങ്കിൽ നോർമൽ പെട്രോളും ഡീസലും കിട്ടില്ലെന്നാണ് ഇതിന് കാരണം.നോർമൽ ഇനങ്ങൾക്കായി മാഹിയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം കമ്പനികളുടെ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടുന്നത്. പ്രിമിയം ഇനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം മൂലം മാഹിയിലെ ഇന്ത്യൻ ഓയിൽ പമ്പുകളിൽ ബിസിനസ് കുറഞ്ഞു വരുന്നതായും സൂചനയുണ്ട്.

മാഹിയിൽ ഇന്ധനവില

നോർമൽ പെട്രോൾ ₹93.80

പ്രീമിയം പെട്രോൾ ₹ 98.24

ഡീസൽ പ്രീമിയം 87.08

നോർമൽ ഡീസൽ ₹83.72

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.