തളിപ്പറമ്പ്: പേരു കണ്ടാൽ ആരും പെട്ടെന്ന് കടന്നുപോകാൻ ഒന്നുമടിക്കും. പക്ഷെ ഉള്ളിലെ ആളനക്കം നോക്കിപോയാലുള്ള കാഴ്ചയാകട്ടെ അദ്ധ്വാനത്തിന്റെ കാഠിന്യത്തിൽ നിന്ന് അല്പം ആശ്വാസം ലഭിക്കാൻ വിശ്രമിക്കുന്ന തൊഴിലാളികളെയും. സ്വന്തം കെട്ടിടത്തിലേക്ക് മാറിയ പരിയാരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന്റെ പഴയ കെട്ടിടമാണ് കൗതുകക്കാഴ്ചയായി ദേശീയപാതയോരത്ത് നിൽക്കുന്നത്.
കൗതുകം ഇതിലും അധികമുണ്ട്. പൊലീസ് സ്റ്റേഷന്റെ പേരിലാണത്. ചിയോതിക്കാവ് പൊലിസ് സ്റ്റേഷൻ എന്ന ബോർഡ് സിനിമാക്കാർ നൽകിയതാണ്. സ്റ്റേഷന്റെ സെറ്റിട്ടപ്പോഴാണ് പേരുമാറ്റം.
ഷൂട്ടിംഗ് കഴിഞ്ഞ് മാസങ്ങളായിട്ടും ബോർഡ് നീക്കുകയോ പെയിന്റ് മാറ്റുകയോ ചെയ്തിട്ടില്ല. മെഡിക്കൽ കോളേജ് പരിസരത്ത് എത്തുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലാണ് പൊലീസ് സ്റ്റേഷന്റെ നിൽപ്പ്.
നേരത്തെ പൊലീസ് സ്റ്റേഷൻ ഉണ്ടായിരുന്ന ഇടമായതിനാൽ ആളുകൾ ഈ കാഴ്ചകളിൽ അത്ഭുതപ്പെടുന്നുമില്ല. നാലോളം സിനിമകളാണ് ഈ പൊലീസ് സ്റ്റേഷനിൽ ഷൂട്ട് ചെയ്തിട്ടുള്ളത്. പൊലീസ് സ്റ്റേഷൻ ഉണ്ടായിരുന്ന കാലത്ത് തന്നെ ഇവിടെ ഷൂട്ടിംഗിന് അനുമതി നൽകിയിരുന്നു പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ ഭാഗമായതിനാൽ ആശുപത്രി വികസനസമിതിയുടെ അധിനതയിലാണ് പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം. ആദ്യകാലത്ത് പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ സൂപ്രണ്ട് ക്വാർട്ടേഴ്സായിരുന്നു ഈ കെട്ടിടം. മെഡിക്കൽ കോളേജ് കാന്റീനും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. എൺപതു വർത്തോളം പഴക്കമുള്ളതാണ് ഈ കെട്ടിടം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |