കാഞ്ഞങ്ങാട്: കോടോം-ബേളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കാലിച്ചാനടുക്കം ഓഫീസ് ഉദ്ഘാടനവും, പൊതുസമ്മേളനവും . പാണക്കാട് മൊയിനലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, സ്വാഗതസംഘം ചെയർമാൻ മുസ്തഫ തായന്നൂർ, ഹമീദ് ഹാജി മൂന്നാം മൈൽ, മുഹമ്മദ് മൗലവികലയന്തടം, കെ.എം. അബ്ദുൾ റഹ്മാൻ പാറപ്പള്ളി, എം.പി. ജാഫർ, ബഷീർ വെളളിക്കോത്ത്, സി.എം. ഖാദർ ഹാജി, അഷറഫ് എടനീർ, എ.പി. ഉമ്മർ, സി. മുഹമ്മദ് കുഞ്ഞി, മുബാറക്ക് ഹസൈനാർ ഹാജി, വൺ ഫോർ അബ്ദുൾ റഹ്മാൻ, ജാതിയിൽ ഹസൈനാർ, മുസ്തഫ പാറപ്പള്ളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |