SignIn
Kerala Kaumudi Online
Sunday, 06 October 2024 12.04 PM IST

ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ഉണ്ണിത്താൻ

Increase Font Size Decrease Font Size Print Page
unnithan
രാജ്‌മോഹൻ ഉണ്ണിത്താൻ

ചിറ്റാരിക്കൽ: യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം ചിറ്റാരിക്കാൽ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് ആരംഭിച്ചു. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ്സ് ചർച്ച് കാവുംതല, പാലാവയാൽ സെന്റ് ജോൺസ് ചർച്ച്, എന്നിവിടങ്ങളിലെത്തിയും വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു. ചിറ്റാരിക്കാൽ കിഴക്കൻ കാവ് കിരാതേശ്വര ധർമ്മശാസ്താ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ക്ഷേത്രത്തിൽ വിവാഹ ചടങ്ങിൽ എത്തിയവരോട് വോട്ട് അഭ്യർത്ഥിച്ചു.
സെന്റ് സെബാസ്റ്റ്യൻ ചർച്ച് കണ്ണിവയൽ, ചട്ടമല സെന്റ് മേരീസ് പള്ളികളും സന്ദർശിച്ചു. അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം, പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി. അരിങ്കല്ല് ജുമാ മസ്ജിദിൽ നോമ്പ് തുറക്കെത്തിയ വിശ്വാസികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
ബെടൂർ ഗ്രാമീണ വായന ശാലയിൽ എത്തി വിവിധ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരോട് വോട്ട് അഭ്യർത്ഥിച്ചു.
ഡി.സി.സി സെക്രട്ടറിമാരായ സെബാസ്റ്റ്യൻ പതാലിൽ, ടോമി പ്ലാച്ചേരി, ജോയ് കിഴക്കരക്കാട്ട്, ജോമോൻ ജോസ്,
എം. അബൂബക്കർ, ജെറ്റോ ജോസഫ്, പി.സി ഇസ്മായിൽ, ജോർജുകുട്ടി കരിമഠം, ജോസ് കുത്തിയ തോട്ടിൽ, സോജൻ കുന്നേൽ
സി.എ ബാബു, എ.വി ഭാസ്‌കരൻ തുടങ്ങിയവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UNNITHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.