തിരുവനന്തപുരം: അഭിഭാഷകനായ ആനയറ മണ്ണംവിളാകത്ത് കെ.എസ്.ശ്രീകാന്തിനെ ആക്രമിച്ച പ്രതികൾക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണിത്.
പ്രോസിക്യൂഷൻ താത്പര്യം പരിഗണിച്ച് പ്രതികൾക്ക് ജാമ്യം നൽകുന്നതായി കോടതി ഉത്തരവിലുണ്ട്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനെയും ജൂനിയറെയും ആക്രമിച്ച വിഷയത്തിൽ തിരുവനന്തപുരം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോടതി ബഹിഷ്‌കരണം ഉൾപ്പെടെ നടത്തിയിരുന്നു.
2024 സെപ്‌തംബർ 19ന് രാത്രി 11നാണ് തന്റെ ഓഫീസിന് മുന്നിൽ വാഹനം പാർക്ക് ചെയ്‌തതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ അഭിഭാഷകൻ ആക്രമണത്തിനിരയായത്. ഉദയംകുളങ്ങര കല്ലുംപൊറ്റ സ്വദേശി എസ്.എസ്.അനീഷ്,പാറശാല ഇഞ്ചവിള സ്വദേശി ശ്രീജിത്.എസ് എന്നിവരായിരുന്നു പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |