കണ്ണൂർ: പ്രതിസന്ധികൾക്കുമുന്നിൽ പതറാതെ അതിജീവനം പാഠമാക്കിയ ഭിന്നശേഷി വിദ്യാർത്ഥികൾ സമൂഹം മിക്കപ്പോഴും മാറ്റിനിർത്തിയ
ട്രാൻസ് ജെൻഡേഴ്സിനെയും ചേർത്തുപിടിക്കുകയായിരുന്നു മൈം വേദിയിൽ. ഏത് വെല്ലുവിളിയെയും നേരിടാൻ ട്രാൻസ് സമൂഹത്തിന് മനോധൈര്യം പകരുന്നതായിരുന്നു ഇരിട്ടി ചാവറ സ്പീച്ച് ആന്റ് ആന്റ് ഹിയറിംഗ് സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച മൈം ഷോ.
.നിവേദ്യ, നീഹ, അൽഫോൺസ, ക്രിസ്റ്റീന, നിവേദ്യം, ശ്രീനന്ദ്, സോനു. സഹൽ എന്നിവരായിരുന്നു വേദിയിൽ. സിസ്റ്റർ ഗ്ലാരിസ്, സിസ്റ്റർ ബീനയുമായിരുന്നു പരിശീലകർ.
ജന്മം ഏതെന്ന് നിർണയിക്കാൻ നമുക്ക് അവകാശമില്ലാത്ത ലോകത്ത് ഭിന്ന ലിംഗവ്യക്തിത്വത്തിന്റെ പേരിലുള്ള നൊമ്പരപ്പാടുകളുടെ കഥ പറഞ്ഞ അവതരണം ഓരോ നിമിഷത്തിലും സങ്കടത്തിന്റെയും നിസ്സഹായതയുടെയും ചൂട് പകർന്നു. എല്ലാവരിൽ നിന്നും പരിഹാസം നേരിട്ട് ഓടിയും കിതച്ചും ട്രാൻസ് വിഭാഗക്കാർ ഒടുവിൽ അംഗീകാരത്തിന്റെയും ആശ്വാസത്തിന്റെയും തിരത്ത് ചെന്നെത്തുന്നതായിരുന്നു ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഈ മൈമിന്റെ തീം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |