കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. മാതാ അമൃതാനന്ദമയി മഠം മുംബയ് മഠാധിപതി സ്വാമി അവ്യയാമൃതാനന്ദപുരി ഭദ്രദീപം തെളിയിച്ചു. തെന്നിന്ത്യൻ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ 'ബൊമ്മക്കൊലു'വാണ് അമൃതപുരിയിലെ പ്രധാന ആകർഷണം. നൂറിലധികം വിഗ്രഹങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഭീമൻ ബൊമ്മക്കൊലുവാണ് അമൃതപുരിയിൽ ഒരുക്കിയിട്ടുള്ളത്. വിജയദശമി വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ എല്ലാദിവസവും രാവിലെ 7 മുതൽ ലളിതാസഹസ്രനാമജപം, ഭജന, സത്സംഗം, ആരതി, പ്രസാദവിതരണം, വിദ്യാർത്ഥികളുടെ സംഗീതാർച്ചന, നൃത്താർച്ചന, പ്രഭാഷണ പരമ്പരകൾ എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |