നീലേശ്വരം: മെയ് 1,2,3,4 തീയതികളിൽ പട്ടേന പട്ടേൻ മാടം ശ്രീ വൈരജാതൻ ഈശ്വരന്റെ തിറ മഹോത്സവത്തിന്റെ അടയാളം കല്പിക്കൽ ചടങ്ങ് ക്ഷേത്ര സന്നിധിയിൽ നടന്നു. ദൈവജ്ഞൻ ജഗദീശൻ വളപ്പാടിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോലധാരിയായി പള്ളിക്കര പ്രസാദ് കർണ്ണമൂർത്തിയെ നിശ്ചയിച്ചു. അദ്ദേഹം ഇന്നലെ മുതൽ വ്രത നിഷ്ഠാനത്തോടെ കൊച്ചിലിൽ പ്രവേശിച്ചു. ചടങ്ങിൽ തറവാട്ട് അംഗങ്ങളും, നീലേശ്വരം പാലക്കാട്ട് പുതിയ പറമ്പ് ക്ഷേത്ര സ്ഥാനികരും വാല്യക്കാരും, പട്ടേന ശ്രീ പട്ടേൻ കാവ് ഭാരവാഹികളും, പട്ടേന ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്രം ഭാരവാഹികളും ആചാരക്കാരും പങ്കെടുത്തു. മേയ് ഒന്നിന് ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിൽ നിന്നും ദീപം തിരിയും എഴുന്നള്ളത്തോടുകൂടി തിറ മഹോത്സവം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |