കാഞ്ഞങ്ങാട്: ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച മൂന്നുനാൾ നീണ്ട പുസ്തകോത്സവം ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. പുസ്തകമേളയുടെ ഭാഗമായി റീഡിംഗ് തീയറ്റർ, ലൈബ്രേറിയൻ സംഗമം, ഒ.എൻ.വി അനുസ്മരണം, പി. ജയചന്ദ്രൻ അനുസ്മരണം, വിദ്വാൻ കെ. നായർ അനുസ്മരണം, അനുമോദന സദസ് എന്നിവ സംഘടിപ്പിച്ചു. അമ്പത് പ്രസാധകരുടെ നൂറോളം സ്റ്റാളുകൾ പുസ്തകോത്സവത്തിലുണ്ടായിരുന്നു. സമാപന സമ്മേളനം നാടകകൃത്ത് രാജ്മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. പി.വി.കെ പനയാൽ, ഡോ. പി. പ്രഭാകരൻ, സ്കൂൾ പ്രഥമാദ്ധ്യാപകൻ വിനോദ് കുമാർ മേലത്ത്, മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. കമലാക്ഷ, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, എം. സുനീഷ്, സുനിൽ പി. മതിലകം, ജില്ലാ ലൈബ്രറി ഓഫീസർ പി. ബിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |