കാസർകോട്: പട്ടിക ജാതി - പട്ടിക മോർച്ച മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നൂറോളം വിദ്യാർത്ഥികൾക്കുള്ള പുസ്തകവിതരണം ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് എസ്.പി. ഹരിശ്ചന്ദ്ര നായിക് മുഖ്യാതിഥിയായി. മധൂർ പഞ്ചായത്ത് എസ്.സി-എസ്.ടി മോർച്ച പ്രസിഡന്റ് ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ജനറൽ സെക്രട്ടറി ശ്രീധര കൂഡ്‌ലു, ജില്ലാ സെക്രട്ടറി സഞ്ജീവ പുലിക്കൂർ, മധൂർ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ കുഡ്‌ലു, രവി ഗട്ടി, മാധവ, ഗണേശ് പ്രസാദ്, രമേശ് മന്നിപ്പാടി, മധൂർ പഞ്ചായത്ത് സി.ഡി.എസ് പ്രസിഡന്റ് സുമലത, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാർ കുദ്രെപ്പാടി, ഗ്രാമപഞ്ചായത്ത് അംഗം രാധ പച്ചക്കാട്, ജീവൻ ദാസ് ചേനക്കോട്, മോഹന കാളിയങ്ങാട് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |