പാണത്തൂർ: രാജപുരം തിരുകുടുംബ ദേവാലയ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ജ്വാല ചുള്ളിക്കര മേരി ടാക്കീസ് ഓഡിറ്റോറിയത്തിൽ നടന്നു. ഷാജി ചാരാത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. മാത്യു പ്രാൽ ഉദ്ഘാടനം ചെയ്തു. ബാബു കദളിമറ്റം രാജപുരം പള്ളിയുടെ ഉത്ഭവവും പ്രാധാന്യവും വിവരിച്ചു. സ്റ്റീഫൻ മൂരികുന്നേൽ, എബ്രഹാം കൂരിക്കോട്ടിൽ, കെ.സി.സി കടത്തുരുത്തി ഫൊറോന പ്രസിഡന്റ് മോൻസി കുടിലിൽ, കെ.സി.സി പിറവം ഫൊറോനാ പ്രസിഡന്റ് എബ്രഹാം വെളിയത്ത്, കെ.സി.സി ഉഴവൂർ ഫൊറോന പ്രസിഡന്റ് ബെന്നി ഇല്ലിക്കൽ, കെ.സി.സി ചുങ്കം ഫൊറോന പ്രസിഡന്റ് ഷിബി പഴയംപള്ളി, കെ.എസ്.ഇ.ബി കൈപ്പുഴ ഫൊറോന പ്രസിഡന്റ് ബിജു വാണിയപുരയ്ക്കൽ, ഒളശ്ശ കെ.സി.സി പ്രസിഡന്റ് ജോർജ് കദളിക്കാട്ടിൽ നീണ്ടൂർ, ഡോ. ജോബി ഇലക്കാട്ട് മംഗലാപുരം, സുരേഷ് ഫിലിപ്പ് പേരികരോട്ട് കള്ളാർ, പി.ടി മേരി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |