കാഞ്ഞങ്ങാട്: അജാനൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കർഷകദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയൻ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെയും കുട്ടി കർഷകനെയും ആദരിച്ചു. ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു. പി. രാഘവേന്ദ്ര കാർഷിക പദ്ധതികൾ വിശദീകരിച്ചു. കെ. കൃഷ്ണൻ, കെ. മീന, ഷീബ ഉമ്മർ, എ. ദാമോദരൻ, ലക്ഷ്മി തമ്പാൻ, ചിത്താരി ബാങ്ക് പ്രസിഡന്റ് എ. പവിത്രൻ, കോട്ടച്ചേര് ബാങ്ക് പ്രസിഡന്റ് എം. രാഘവൻ, പി. രാധാകൃഷ്ണൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ, പി.വി. ബാലകൃഷ്ണൻ, കെ. അജിത് കുമാർ, വി.എം. അനീഷ് സംസാരിച്ചു. കൃഷി ഓഫീസർ സന്തോഷ് കുമാർ ചാലിൽ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. നാരായണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |